30
May 2026
Wed
30 May 2026 Wed
headless body found in train

ലഖ്‌നോവിലേക്കുള്ള ട്രെയ്‌നില്‍ ഇന്നലെ സംഭവിച്ചത് യാത്രക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവം. ട്രെയിനിലെ ആളൊഴിഞ്ഞ കോച്ചില്‍ നിന്ന് കിട്ടിയത് യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഛപ്രയില്‍ നിന്ന് ലഖ്‌നോയിലേക്കു സര്‍വീസ് നടത്തുന്ന ഗോംതിനഗര്‍ എക്സ്പ്രസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ സ്റ്റേഷനിലെത്തിയ ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വണ്‍ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ശുചീകരണ തൊഴിലാളിയാണ് ബര്‍ത്തിനു താഴെ സംശയാസ്പദമായ രീതിയില്‍ ലോഹ പെട്ടിയും ബാഗും കണ്ടത്. അസ്വാഭാവികത തോന്നിയതോടെ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. പൂട്ടിട്ട നിലയിലായിരുന്നു പെട്ടി.

വിവരമറിഞ്ഞയുടന്‍ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയും സ്ഥലത്തെത്തി. പെട്ടി തുറന്ന് പരിശോധിച്ച പോലീസ് അമ്പരന്നു പോയി. തലയും കൈകാലുകളും ഇല്ലാത്ത യുവതിയുടെ ശരീരമായിരുന്നു അതില്‍. ഏതാണ്ട് മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

പെട്ടിക്കടുത്ത് സൂക്ഷിച്ചിരുന്ന ബാഗില്‍ പോളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തി. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിനു സാധിച്ചില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നും മറ്റു നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Headless body of woman found in Gomtinagar Express train

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക