|
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പുനെയിലെ ബാവ്ധാനില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. രണ്ടു പൈലറ്റും ഒരു എന്‍ജിനീയറുമാണ് മരിച്ചത്. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
#Helicopter #Crashes in #maharastra #Pune Bavdhan Area early this morning, Three people Feared Dead.The helicopter crashed shortly after taking off from the Oxford Golf Club’s helipad, with the incident happening between 7:00 AM and 7:10 AM.
*Graphic content* pic.twitter.com/8YrjA11Prz— Bharat Verma 🇮🇳 (@Imbharatverma) October 2, 2024
ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഇത് ആരുടെ ഹെലികോപ്റ്ററാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Helicopter crashes in Pune three killed





