പിഎഫ്‌ഐയുടെ മുന്‍ പ്രവര്‍ത്തകനെതിരേ നവി മുംബൈ പോലീസ് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് നീക്കി ബോംബൈ ഹൈക്കോടതി. പോലീസ് നടപടി യുക്തിരഹിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് നീക്കിയത്. നിയമ വിരുദ്ധ കൂടിച്ചേരല്‍, നിരോധന ഉത്തരവ് മറികടക്കല്‍, വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അബ്ദുല്‍ റഹിം യാക്കൂബ് സയ്യിദ് എന്നയാളെയാണ് നവി മുംബൈ പോലീസ് 15 മാസത്തേക്ക് നവി മുംബൈയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
|
പനവേല്‍ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഏര്‍പ്പെടുത്തിയ വിലക്ക് കോകന്‍ ഡിവിഷന്റെ ഡിവിഷനല്‍ കമ്മീഷണറും ശരിവച്ചതോടെ അബ്ദുല്‍ റഹിം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ശ്യാം ചന്ദക്ക് തലവനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 15 മാസത്തേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് നടപടി കടന്ന കൈയാണെന്നും യുക്തിരഹിതമാണെന്നും വിലയിരുത്തിയ ബെഞ്ച് പോലീസ് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പ്രവേശനവിലക്കേര്‍പ്പെടുത്താന്‍ പര്യാപ്തമല്ലെന്നും വ്യക്തമാക്കി.
അസാധാരണമായ ഒരു നടപടിയെടുക്കുമ്പോള്‍ അതിന് ശക്തമായ നീതീകരണം ആവശ്യമാണ്. വീട്ടില്‍ നിന്നും ചുറ്റുപാടില്‍ നിന്നും ഒരാളെ നിര്‍ബന്ധപൂര്‍വം അകറ്റി നിര്‍ത്തുന്നത് അയാളുടെ ഉപജീവനത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. 2022നും 2023നും ഇടയ്ക്കായി സയ്യിദിനെതിരേ പോലീസ് എടുത്ത നാലു കേസുകളും പരിശോധിച്ച കോടതി പോലീസ് നടപടിക്രമങ്ങളില്‍ വരുത്തിയ കാലതാമസത്തെ വിമര്‍ശിക്കുകയും ചെയ്ത കോടതി ഡപ്യൂട്ടി കമ്മീഷണറുടെയും ഡിവിഷനല്‍ കമ്മീഷണറുടെയും ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





