19
Apr 2026
Sun
19 Apr 2026 Sun
kerala hot weather

തിരുവനന്തപുരം: സംസ്ഥാനത്ത് അസഹീനമായ ചൂട് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വൈദ്യുതി ഉപഭോഗത്തില്‍ വന്‍വര്‍ധന

സംസ്ഥാനത്ത് കനത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ചു. 116.11 ദശലക്ഷം യൂണിറ്റാണ് വെള്ളിയാഴ്ചത്തെ മൊത്ത വൈദ്യുതി ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യം കഴിഞ്ഞ ദിവസം 6,013 മെഗാവാട്ടിലെത്തി. വൈകുന്നരേത്തെ വൈദ്യുതി ആവശ്യകത 6,300 മെഗവാട്ട് വരെ എത്തിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു.

10 മുതല്‍ 15 മിനിറ്റ് വരെ ഫീഡര്‍ ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്ന നിയന്ത്രണത്തിനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായി. ഇവയുടെ അറ്റകുറ്റപണികള്‍ നടത്തുകയാണ്.