Higher secondary question paper തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളിലെ വ്യാപകമായ അക്ഷരത്തെറ്റ് വിദ്യാര്‍ഥികളെ വട്ടംചുറ്റിച്ചു. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി ചോദ്യപേപ്പറുകളിലാണ് ചോദ്യത്തിന്റെ ഉദ്ദേശം തന്നെ മാറിപ്പോകുന്ന രീതിയിലുള്ള അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്. എക്കണോമിക്‌സ് ചോദ്യപേപ്പറില്‍ വരുമാനം ‘കുറയുന്നു’ എന്നതിന്് പകരം വരുമാനം ‘കരയുന്നു’ എന്നാണ് അച്ചടിച്ചുവന്നത്.
|
സുവോളജിയില്‍ ‘ആറു ക്ലാസുകള്‍’ എന്നത് ‘അറു ക്ലാസുകള്‍’ എന്നും കെമസ്ട്രി ചോദ്യപേപ്പറില്‍ ‘എളുപ്പത്തില്‍’ എന്നത് ‘എളുപ്പുത്തിലായി’എന്നും തെറ്റിച്ചിട്ടുണ്ട്. ബോട്ടണി ചോദ്യപേപ്പറിലും സമാനമായ രീതിയില്‍ അക്ഷരത്തെറ്റുണ്ട്.
‘അവായുശ്വസനം’ എന്നതിന് പകരം ‘ആ വായു ശ്വസനം’ എന്നാണുള്ളത്. കൂടാതെ 2 അക്കം എന്ന് പറയേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നു കൊടുത്തതും പിശകായി.
ALSO READ: കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളിലും ലഹരിവസ്തുക്കള്‍; ഞെട്ടി പൊലിസ്
പ്രൂഫ് റീഡിംഗില്‍ വന്ന പിശകാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ് മനസ്സിലാവുന്നത്. സാധാരണഗതിയില്‍ ചോദ്യപേപ്പര്‍ പ്രിന്റ് എടുത്ത് അക്ഷരത്തെറ്റ് തിരുത്തിപ്പോകുന്നതാണ് രീതി. എന്നാല്‍, ഇത്തവണ മൊബൈലില്‍ കോപ്പി അയച്ച് കൊടുക്കുകയും വായിക്കുകയുമാണ് ചെയ്തത്. ഇതാവാം വ്യാപക അക്ഷരത്തെറ്റിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ നിരവധി അക്ഷരതെറ്റുകള്‍ കണ്ടെത്തിയിരുന്നു. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. അക്ഷരത്തെറ്റിന് പുറമേ വ്യാകരണതെറ്റുകളും നിരവധിയായിരുന്നു.


