മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സിനിമാ താരം ആരാണ്? ( highest-paid-bollywood-actor-yash-beats-srk-salman-and-others ) സ്വഭാവികമായും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഒക്കെ ഉള്‍പ്പെടുന്ന ബോളിവുഡ് താരങ്ങളാണ് ആദ്യം മനസ്സില്‍ വരിക. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യത്തില്‍ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നത് ഒരു തെന്നിന്ത്യന്‍ താരമാണ്.
|
കെജിഎഫ് എന്ന ഒറ്റ സിനിമയോടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച യാഷ് ആണ് ആ താരം. കെ.ജി.എഫ് സീരീസോടെയാണ് യാഷിന്റെ തലവര മാറിയത്. എല്ലാ സംസ്ഥാനത്തും ആരാധകരുള്ള താരമായി മാറിയതോടെ പ്രതിഫലം കുത്തനെ വര്‍ധിക്കുകയായിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയില്‍ യാഷ് വാങ്ങിയത് 200 കോടിയാണ്. സിനിമയില്‍ രാവണന്റെ വേഷമാണ് യാഷിന്. ഇതോടെ ബോളിവുഡിലെ താരരാജാക്കന്‍മാരെയാണ് യാഷ് പിന്നിലാക്കിയത്.
പത്താന്‍ സിനിമയില്‍ 120 കോടിയായിരുന്നു ഷാരൂഖിന്റെ പ്രതിഫലം. സല്‍മാന്റെ പ്രതിഫലം 100 കോടിയും അക്ഷയ് കുമാറിന്റെയ് 150 കോടിയുമാണ്. രാമായണത്തില്‍ രാമന്റെ വേഷം അവതരിപ്പിക്കുന്നത് രണ്‍ബീര്‍ കപൂര്‍ ആണ്. സീതയായി സായ് പല്ലവിയും വേഷമിടുന്നു. സണ്ണി ഡിയോള്‍, ലാറ ദത്ത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


