16
Jun 2023
Fri
16 Jun 2023 Fri

കോഴിക്കോട്: 1445 ഹിജ്റ യൂണിവേഴ്സൽ കലണ്ടർ പ്രകാശനവും പ്രവർത്തക സംഗമവും ജൂലൈ 18ന് കോഴിക്കോട്ട് .18ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ കോഴിക്കോട് MSS ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. ഹജ്ജ് കമ്മിറ്റി മെംബർ ഡോ ഐ.പി. അബ്ദുസ്സലാം കലണ്ടർ ഖാലിദ് മൂസനദ്‌വി ക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവർത്തക സംഗമത്തിൽ ചെയർമാൻ ഹഫീദ് നദ്‌വി, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പി.എസ്, ട്രഷറർ ഡോക്ടർ കോയക്കുട്ടി ഫാറൂഖി, ഗോളശാസ്ത്രജ്ഞൻ അലി മണിക്ഫാൻ, കെ.വി.അബൂബക്കർ , സൈദ് മുഹമ്മദ് മൗലവി, മുഹ് യുദ്ദീൻ ഖാഖവി , സൈനുദ്ദീൻ മൗലവി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുമെന്ന് ജനറൽ കൺവീനർ വി. അലിയും കൺവീനർ ഫിറോസ് കോഴിക്കോടും അറിയിച്ചു.