29
Jul 2023
Sun
29 Jul 2023 Sun

ഡെറാഡൂൺ: ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിദ്വേഷ മുദ്രാവാക്യം വിളിച്ച ഹിന്ദുത്വ സംഘത്തെ തടഞ്ഞ് കമ്മിറ്റി ഭാരവാഹി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒരു വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്വേഷ മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്.
എന്നാൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇവരെ തടയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിൽ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് കർശന നിർദേശവും നൽകി. എന്നാൽ ഇതിനെതിരെ സംഘം രം​ഗത്തെത്തി. മുസ്‌ലിംകൾക്കെതിരെ ഒന്നും പറയരുതെന്ന് പറഞ്ഞ് ഒരാൾ മൈക്ക് വാങ്ങിവച്ചിരിക്കുന്നു, ഇത് ഹിന്ദുവാണ്. ഇയാളൊരു മതേതര കീടമാണ് എന്നെല്ലാം വിഡിയോയിയിൽ ഈ സ്ത്രീ ആക്ഷേപിക്കുന്നുണ്ട്. ജിഹാദികൾക്കെതിരെയാണ് തങ്ങൾ മുദ്രാവാക്യം വിളിക്കുന്നതെന്നും ഇവർ ഇതിൽ പറയുന്നുണ്ട്.

ഉത്തരാഖണ്ഡിലെ തീവ്ര ഹിന്ദുത്വ നേതാവായ രാധാ സെംവാൽ ധോണിയാണ് വീഡിയോയ്ക്കു പിന്നിലുള്ളതെന്ന് പറയപ്പെടുന്നു. സംസ്ഥാനത്തെ മുസ്‌ലിം തീർഥാടനകേന്ദ്രങ്ങൾ തകർക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ മുൻനിരയിലുള്ളയാളാണ് രാധ. കഴിഞ്ഞ മാർച്ചിൽ ഇത്തരത്തിൽ ഒരു കേന്ദ്രം രാധയുടെ നേതൃത്വത്തിലുള്ള സംഘം തകർക്കുകയും ചെയ്തിരുന്നു. ഇവർ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

നേരത്തെ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ ഉത്തരകാശിയിൽ മുസ്‌ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും സമുദായത്തെ ലക്ഷ്യമാക്കി വർഗീയ ആക്രമണം നടത്തുകയും ചെയ്തിരുന്നു. മേയ് 26ന് 14കാരിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‌ലിംകളെ തെരഞ്ഞെടുപിടിച്ച് സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറിയത്.