13
Dec 2024
Wed
13 Dec 2024 Wed
Hit Tamil serial actor Yuvanraj Netran passes away

ചെന്നൈ: തമിഴിലെ ഹിറ്റ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു. നേത്രന്‍ എന്നറിയപ്പെടുന്ന പ്രശസ്ത തമിഴ് ടിവി നടന്‍ യുവന്‍രാജ് നേത്രണ്‍ നീണ്ട പോരാട്ടത്തിന് ശേഷമാണ് ക്യാന്‍സറിന് കീഴടങ്ങിയത്. 25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
തമിഴില്‍ ഹിറ്റായ നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തിയ നടനാണ് യുവന്‍രാജ്. ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന സിംഗപ്പെണ്ണെ, രഞ്ജിതമേ എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മസ്താന മസ്താന, ബോയ്‌സ് Vs ഗേള്‍സ് സീസണ്‍ 2, സൂപ്പര്‍ കുടുംബം സീസണ്‍ 12 എന്നിങ്ങനെ നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം വിജയിച്ചു. ചില തമിഴ് ചിത്രങ്ങളില്‍ സഹനടനായും വേഷമിട്ടു.

Yuvanraj Nethran

അദ്ദേഹത്തിന് ഭാര്യ ദീപാ മുരുകനും അഞ്ചന, അബേനിയ എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്.

അടുത്തിടെ യുവന്‍രാജ് ആശുപത്രിയിലാണെന്ന വിവരം മകള്‍ അബേനയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. ‘അച്ഛന്‍ കാന്‍സര്‍ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരള്‍ തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛന്‍ വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം.’ എന്നായിരുന്നു അബേനയ കുറിച്ചത്.

Hit Tamil serial actor Yuvanraj Netran passes away