ലോക്സഭയിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ സുരക്ഷാവീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. സിആർപിഎഫ് മേധാവിയാണ് അന്വേഷണസംഘത്തിന്റെ തലവൻ. ലോക്സഭയുടെ സന്ദർശകഗാലറിയിൽ കയറിയ രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഇടത്തേക്ക് ചാടുകയും കളർ സ്പ്രേ അടിച്ചു പ്രതിഷേധിക്കുകയുമായിരുന്നു. പാർലമെന്റിനു പുറത്തും നാലുപേർ പ്രതിഷേധിക്കുകയുണ്ടായി. ഇതിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർലമെന്റാക്രമണത്തിന്റെ 22ാം വാർഷിക ദിനത്തിലായിരുന്നു ഇന്നത്തെ സംഭവം. സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരാണ് ലോക്സഭയ്ക്കുള്ളിൽ മഞ്ഞപ്പുക ഉയർത്തിയത്. നീലം ദേവി, അമോൽ ഷിൻഡേ, എന്നിവർ പാർലമെന്റിനു പുറത്ത് ചുവപ്പും മഞ്ഞയും പുക ഉയർത്തി. ഇവരെ നാലുപേരെയും ഗൂഢാലോചനയിൽ പങ്കെടുത്ത ലളിത് ഝാ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അഞ്ചാമനായ വിക്കി ശർമയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ബിജെപി എംപി പ്രതാപ് സിൻഹയുടെ ഓഫിസിൽ നിന്ന് അനുവദിച്ച സന്ദർശക പാസുമായാണ് സാഗർ ശർമയും മനോരഞ്ജനും ലോക്സഭയിലെത്തിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





