ചെന്നൈ: ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ മൂന്നു വയസുള്ള ഒരു കുട്ടിയും ഉണ്ട്. ഇന്നലെ രാത്രി 9.30 നു ദിണ്ടിഗൽ – തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയ ആറ് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. 28 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുക ആണ്.
|
നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് ദുരതം ഉണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.





