14
Apr 2026
Wed
14 Apr 2026 Wed
kerala hot weather

സംസ്ഥാനത്തുടനീളം കനത്ത ചൂട് തുടരുന്നു. 12 ജില്ലകളിൽ ജാഗ്രതാ നിർദേശം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ചൂടുയരാൻ സാധ്യതയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച വൈകീട്ടോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയിരുന്നു. ഇത് 6000 മെഗാവാട്ടിലേക്ക് എത്തിയാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

ALSO READ:13കാരിയെ കൊന്ന് അമ്മ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക