14
Apr 2026
Tue
14 Apr 2026 Tue
mother committed suicide before kills daughter

13കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. സുവര്‍ണ(40)യാണ് മകളെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ജീവനൊടുക്കിയത്. ചൊവ്വ രാവിലെ പതിനൊന്നിനാണ് സംഭവം. അതേസമയം പോലീസ് രണ്ടുകേസുകളാണ് എടുത്തിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുവര്‍ണയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ ഭാര്യ മകളെ കൊന്ന് ജീവനൊടുക്കിയെന്ന പരാതിയിലും ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് സുവര്‍ണയുടെ സഹോദരന്‍ മഞ്ജുനാഥ് നല്‍കിയ പരാതിയിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ ബേപ്പൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരിച്ചു