29
Sep 2023
Sun
29 Sep 2023 Sun

യു.പിയില്‍: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകള്‍ക്കകം ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി മണിക്കൂറുകള്‍ക്കകം ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. നവാല്‍ കിഷോര്‍ (30), രശ്മി (27) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ആദര്‍ശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്. മരിച്ച ദമ്പതികള്‍ക്ക് എട്ടും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളും ഒരു വയസുള്ള പെണ്‍കുട്ടിയുമാണുള്ളത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ തങ്ങള്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മരിക്കാന്‍ പോവുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞെന്ന് മക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഈ മാസം 20, 21 തിയതികളില്‍ രാത്രിയാണ് രശ്മിയെ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെയാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം വിഷംകഴിച്ച് മരിച്ചത്. പ്രതികള്‍ ദമ്പതികളെ മരിക്കാന്‍ പ്രേരിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതുപ്രകാരം മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയില്‍ കുറ്റക്കാരായ രണ്ടുപേരുടെയും പേരുകള്‍ ദമ്പതികള്‍ പരാമര്‍ശിച്ചിരുന്നു.