സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരെ വേണം; ODEPEC വഴി നിയമനം, ഫീസില്ല, വിസയും താമസവും സൗജന്യം
|
സൗദിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്; കേരള സര്‍ക്കാര്‍ വഴി നിയമനം; വിസയും, താമസവും സൗജന്യം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദിലേക്ക് ഹൗസ് ഡ്രൈവരെ റിക്രൂട്ട് ചെയ്യുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള ജി.സി.സി/ സൗദിയില്‍ നിന്ന് റിട്ടേണ്‍ വന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം. വിസയും, താമസ സൗകര്യവും ഉണ്ടായിരിക്കും. വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.
സര്‍ക്കാര്‍ ഏജന്‍സിയായതിനാല്‍ വിശ്വസിക്കാം. കമ്മീഷന്‍ ഫീസും നല്‍കേണ്ട. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 8നകം അപേക്ഷിക്കണം.
യോഗ്യത
ജിസിസി/ സൗദി റിട്ടേണ്‍ഡ് ഹൗസ് ഡ്രൈവര്‍മാരായിരിക്കണം.
45 വയസ് കവിയരുത്.
മുമ്പ് ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തവരായിരിക്കണം.
സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം.
നാവിഗേഷന്‍/ മാപ്പിനെ കുറിച്ച് അറിവുണ്ടായിരിക്കണം.
സാധാരണ വാഹനത്തോടൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം: തുടക്കത്തില്‍1700 സൗദി റിയാലാണ് (37000 രൂപ) ശമ്പളമായി ലഭിക്കുക.
ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ വഹിക്കണം.
ആവശ്യമായ രേഖകള്‍
1.Sanad CV
2.Full Body Video with complete itnroduction
3.Passport
4.Saudi and India license
5.OLD SAUDI VISA AS PRIVATE DRIVER (SAEQHAS VISA)
6.Pre medical statsu
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും, പാസ്‌പോര്‍ട്ട് കോപ്പിയും സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കണം. ഫെബ്രുവരി 8 നകം അപേക്ഷിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/housedriverforsaudiarabia/.
house driver jobs for saudi by odepec


