17
May 2023
Sun
17 May 2023 Sun

കോഴിക്കോട്: കോഴിക്കോട് കോ-ഓപറേറ്റീവ് ട്രെയിനിങ് കോളജില്‍ 1992-93ല്‍ ജെഡിസി കോഴ്‌സിന് പഠിച്ചിരുന്നവര്‍ 30 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ‘ഹൃദ്യം സൗഹൃദം’ എന്ന പേരില്‍ ഒത്തുചേരല്‍ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഗമം അന്നത്തെ അധ്യാപകന്‍ അഡ്വ. ദാമോധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാലിന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍, വീരമണി, ചിത്ര, ദ്വിതീയ, ദീപാംഗുരന്‍, വിനോദന്‍, പ്രമോദ്, ധനഞ്ജയന്‍, ശരത്ചന്ദ്രന്‍, മൊയ്തീന്‍, പി ഒ തോമസ്, രമേശന്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

hrudyam sauhrudam alumnee meet