29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
weapons found in alappuzha

ആലപ്പുഴയിലെ കുമാരപുരത്ത് വീട്ടില്‍ നിന്ന് പോലീസ് വന്‍ ആയുധ ശേഖരം കണ്ടെത്തി. (Huge cache of weapons found at home in Alappuzha) കായല്‍വാരത്തെ കിഷോറിന്റെ വീട്ടില്‍ നിന്നാണ് അമേരിക്കന്‍ നിര്‍മിത പിസ്റ്റള്‍, 53 വെടിയുണ്ട, 2 വാള്‍, മഴു, സ്റ്റീല്‍ പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കിഷോര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017ല്‍ കാണാതായ ഹരിപ്പാട് കമലാറ്റൂര്‍ സ്വദേശി രാകേഷിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട തിരച്ചിലിലാണ് പോലീസ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്.

രാകേഷിന്റെ മാതാവ് രമ ഹരിപ്പാട് മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം. തന്റെ മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്നാണ് ഹരജിയില്‍ പറയുന്നത്. നേരത്തേ മിസ്സിങ് കേസായാണ് പോലീസ് ഇത് പരിഗണിച്ചിരുന്നത്.

ALSO READ: പ്രണയ വിവാഹം; ലഹരിക്കടിമയായി ക്രൂര മര്‍ദ്ദനം; പിണങ്ങിപ്പിരിഞ്ഞിട്ടും പിറകെയെത്തി കൊന്നു

ഈ ഹരജിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കിഷോര്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ വീട്ടില്‍ പോലീസ് റെയ്ഡ നടത്തിയിരുന്നു. ഇതിലാണ് കിഷോറിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ കിഷോര്‍ വീട്ടിലുണ്ടായിരുന്നില്ല.

അമരിക്കന്‍ നിര്‍മിത പിസ്റ്റള്‍ കുക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിറകിനുള്ളില്‍ നിന്നാണ് മറ്റു ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ALSO WATCH

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement