500 രൂപയ്ക്ക് മനുഷ്യ മുലപ്പാൽ വിറ്റുവന്ന അനധികൃത കേന്ദ്രം അടച്ചുപൂട്ടിച്ചു. ചെന്നൈയിലാണ് സംഭവം. 500 രൂപയ്ക്ക് 100 മില്ലി മുലപ്പാൽ വിറ്റുവന്നിരുന്ന കേന്ദ്രമാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടിയത്.
|
മുലപ്പാൽ വിൽക്കുന്ന കേന്ദ്രത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് അധികൃതർ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനയിൽ ഇവിടെ നിന്ന് നിരവധി പാക്കറ്റ് മുലപ്പാൽ കണ്ടെടുത്തു. ദാതാവിന്റെ പേരെഴുതിയ മുലപ്പാൽ പാക്കറ്റുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം മനുഷ്യ മുലപ്പാൽ വിൽക്കുന്ന നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും വിൽപ്പന നിർത്തിവച്ചിരുന്നുവെന്നും സ്ഥാപന ഉടമ പറഞ്ഞു. ആശുപത്രികളിൽ കഴിയുന്ന അമ്മമാരിൽ നിന്നാണ് തങ്ങൾ മുലപ്പാൽ ശേഖരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





