കായംകുളം കൃഷ്ണപുരത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തലയ്ക്കടിച്ചുകൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്റെ ഭാര്യ സുഷമയുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
|
സുധന്‍ ഭാര്യയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചുകൊന്ന ശേഷം കുളത്തില്‍ തള്ളുകയും തുടര്‍ന്ന് തൂങ്ങിമരിക്കുകയുമായിരുന്നു. ഞായര്‍ രാവിലെയാണ് സുധനെ വീടിനു സമീപത്തെ പുളിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സുഷമയുടെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെ തിരച്ചില്‍ നടത്തുകയും വൈകീട്ട് അഞ്ചോടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.
സുഷമയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇവരുടെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമ വീട്ട് ജോലികള്‍ ചെയ്തും സുധന്‍ കൂലിപ്പണി ചെയ്തുമാണ് ജീവിതം പുലര്‍ത്തിയിരുന്നത്. സുധന്‍ സ്ഥിരമദ്യപാനിയാണെന്നും വീട്ടില്‍ എന്നും പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാരുടെ മൊഴിയുണ്ട്.
ALSO READ: കായംകുളത്ത് ദമ്പതികള്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





