കോഴിക്കോട്: സദാചാരം എന്ന വാക്ക് എന്താണെന്ന് തനിക്കറിയില്ലെന്ന് തെന്നിന്ത്യൻ താരം ഷക്കീല. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ രണ്ടാം ദിവസം “സദാചാരം എന്ന മിഥ്യ ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഷക്കീല എന്ന വാക്ക് ഒരു ബ്രാൻഡ് ആക്കിയത് മലയാളം സിനിമയാണെന്നും എന്നാൽ ഇന്ന് മലയാളം സിനിമയ്ക്ക് തന്നെ ഭയമാണെന്നും അവർ പറയുന്നു.
|
ഞാൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു .ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല, അതുകൊണ്ട് തന്നെഎനിക്ക് ആദായ നികുതി വകുപ്പിനെ ഭയമില്ല. എന്റെ സമ്പാദ്യം ഞാൻ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല അങ്ങിനയുള്ള പ്രചാരണം തീർത്തും തെറ്റാണെന്നും അവർ ചൂണ്ടികാട്ടി.
എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു എന്നാൽ ഞാൻ ഒരു അനാഥയല്ല എന്നെ സ്നേഹിക്കാാൻ ആയിരത്തിൽ കൂടുതൽ ട്രാൻസ് പേഴ്സൺസ് ഉണ്ട് . അവർക്ക് ഞാൻ അമ്മയാണ് അമ്മമ്മയാണ്. ഒരു പാട് കുത്തുവാക്കുകൾ നേരിട്ടാണ് ഇവിടം വരെ എത്തിയത് എന്റെ പിന്നിൽ നിന്നു പറയുന്നവരെ ഞാൻ കാര്യമാക്കാറില്ല കാരണം എന്റെ മുന്നിൽ വന്നു പറയാൻ അവർക്ക് ധൈര്യമുണ്ടാവില്ല.
ഇനി മലയാളം സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു. തീർച്ചയായും ഒരു അവസരം കിട്ടിയാൽ മലയാളം സിനിമയിൽ അഭിനയിക്കും. ഷക്കില ആയിരങ്ങളുടെ മനസിൽ ഇപ്പോഴും ഉണ്ടന്നതിന്റെ തെളിവാണ് ഇവിടെ ഇപ്പോൾ നിറം മങ്ങാതെ നിൽക്കുന്ന ഈ ജനസാഗരം എന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും തരാം പറഞ്ഞു.
ഒരു ഇടവേളയ്ക്കുശേഷം മലബാറിലേക്ക് എത്തിയ താരത്തെ കാണാൻ നിരവധി പേരാണ് ലിറ്ററേച്ചറൽ ഫെസ്റ്റിവലിന്റെ മൂന്നാം വേദിയായ എഴുത്തോലയിലേക്ക് ഒഴുകിയെത്തിയിരുന്നത്. സെഷൻ ദീദി ദാമോദരൻ നയിച്ചു.


