17
Aug 2024
Sat
17 Aug 2024 Sat
icas officer shot killed by father in law in family court

ഐസിഎഎസ് ഉദ്യോഗസ്ഥനെ ഭാര്യാപിതാവായ പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബകോടതിയില്‍ വച്ച് വെടിവച്ചുകൊന്നു. ചണ്ഡീഗഡിലാണ് സംഭവം. കൃഷിവകുപ്പില്‍ അക്കൗണ്ട്‌സ് കണ്‍ട്രോളറായ ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥനായ ഹര്‍പ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ഹര്‍പ്രീത് സിങ്ങിന്റെ ഭാര്യാപിതാവും പഞ്ചാബ് പോലീസിലെ സസ്‌പെന്‍ഷനില്‍ കഴിയുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലുമായ മല്‍വീന്ദര്‍ സിങ് ആണ് കൊലപാതകം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബവഴക്ക് പരിഹരിക്കാനായി എത്തിയതായിരുന്നു ഇരുവരും. മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ മല്‍വീന്ദര്‍ സിങ് സിദ്ധു ശുചിമുറി ഉപയോഗിക്കാന്‍ പുറത്തേക്കു പോവുകയും മരുമകനായ ഹര്‍പ്രീത് സിങ് വഴികാണിച്ചുകൊടുക്കാന്‍ ഒപ്പം ചെല്ലുകയും ചെയ്തു. ഇതിനിടെ അഞ്ചുതവണ വെടിയൊച്ച കേട്ടു.

കോടതിയില്‍ ഉണ്ടായിരുന്നവര്‍ ഓടിച്ചെല്ലുമ്പോഴേക്കും ഹര്‍പ്രീത് സിങ് വെടിയേറ്റു വീഴുകയും ആക്രമിക്കല്ലേയെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രണ്ടു വെടിയുണ്ടകളാണ് ഹര്‍പ്രീതിന് കൊണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കോടതിയിലുണ്ടായിരുന്നവര്‍ മല്‍വീന്ദര്‍ സിങ്ങിനെ പിടികൂടി മുറിക്കുള്ളില്‍ പൂട്ടിയിടുകയും വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക