28
May 2024
Mon
28 May 2024 Mon
ICSE 10th result

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.47%, പന്ത്രണ്ടാം ക്ലാസില്‍ 98.19% വിജയം. പത്താം ക്ലാസില്‍ 2,43,617 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,42,328 പേര്‍ പാസായി. 12-ാം ക്ലാസില്‍ പരീക്ഷയെഴുതിയ 99,901 കുട്ടികളില്‍ 98.088 പേര്‍ പാസായി. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. ( icse-class-10-isc-class-12-exam-results )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

https://cisce.org, അല്ലെങ്കില്‍ https://results.cisce.org വെബ്‌സൈറ്റുകളില്‍ യുണീക് ഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കി ഫലം അറിയാം. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലമറിയാം. ഉപരിപഠന യോഗ്യത ലഭിക്കാത്തവര്‍ക്കായുള്ള കംപാര്‍ട്‌മെന്റ് പരീക്ഷ ഇക്കൊല്ലം മുതല്‍ ഇല്ല. പകരം, രണ്ടു വിഷയങ്ങളില്‍ ജൂലൈയില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങള്‍ക്കും ഇമെയില്‍: [email protected] ഫോണ്‍: 1800-203-2414.