14
Jun 2025
Sun
14 Jun 2025 Sun
Idukki Native expatriate collapsed and died in Oman.

ഒമാനില്‍ മലയാളി പ്രവാസി അറബിയുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്ത്: ഒമാനില്‍ മലയാളി പ്രവാസി അറബിയുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി തൊടുപുഴ കരിക്കോട് സ്വദേശി ആലുങ്കല്‍ വീട്ടില്‍ സുലൈമാന്‍ (54) ആണ് അറബിയുടെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന സുലൈമാന്‍, ബുറൈമിയില്‍ ഒമാനി പൗരന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്.

പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കള്‍: മന്‍സൂര്‍, മാഹിന്‍. മരുമക്കള്‍: അഞ്ചാല മന്‍സൂര്‍, അന്‍സിയ മാഹിന്‍.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസി യുടെ നേത്രത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Idukki Native expatriate collapsed and died in Oman.