16
Sep 2024
Mon
16 Sep 2024 Mon
Idukki native man dies in Bangaluru after falls from train

ബംഗളുരുവില്‍ ട്രെയിനില്‍ നിന്ന് വീണ് ഇടുക്കി സ്വദേശി മരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശി എംജി മന്ദിരത്തില്‍ ദേവനന്ദന്‍(24)ആണ് മരിച്ചത്.സോലദേവനഹള്ളിയില്‍ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ദേവാനന്ദന്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഹൃത്തുക്കളെ കാണാനായി ബംഗളൂരു മജസ്റ്റിക്കില്‍ നിന്ന് സോലദേവനഹള്ളിയിലേക്ക് പോവുന്നതിനിടെ ഞയറാഴ്ച രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക