26
Sep 2024
Tue
26 Sep 2024 Tue
MALAPPURAM DEATH

ഗുവാഹത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി-ജി) വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. (IIT Guwahati Student Found Dead In Hostel Room)  ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഇത് നാലാമത്തെ വിദ്യാര്‍ഥിയാണ് മരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാപനത്തിലെ മാനസികാരോഗ്യ സംവിധാനത്തിന്റെയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ സംഭവമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 21 വയസ്സുകാരനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടുന്ന വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട അധികൃതരെ സമീപിക്കണമെന്നും ഐഐടി-ജി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.