17
Apr 2026
Sat
17 Apr 2026 Sat
IJU NEC at Kozhikkode

ഇന്ത്യന്‍ ജേണലിസ്റ്റ് യൂനിയന്റെ ത്രിദിന ദേശീയ എക്‌സിക്യൂട്ടീവ് സമ്മേളനം കോഴിക്കോട്ട് ആരംഭിച്ചു. എംകെ രാഘവന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഗീഥാര്‍ഥ പതക്, ദേശീയ സെക്രട്ടറി സബീന ഇന്ദര്‍ജിത്ത്, വൈസ് പ്രസിഡന്റ് ബഷീര്‍ മാടാല, ജനറല്‍ സെക്രട്ടറി സി ജമാല്‍, ജനറല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷമീമ സുല്‍ത്താന, കോഴിക്കോട് മേയര്‍ ഒ സദാശിവന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ബീച്ച് റോഡിലെ സീ ക്വീന്‍ ഹോട്ടലില്‍ ഏപ്രില്‍ 24ന് ആരംഭിച്ച സമ്മേളം 26ന് സമാപിക്കും. അന്താരാഷ്ട്ര സെമിനാറും എഐ ശില്‍പ്പശാലയും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ക്കരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ALSO READ: പാമ്പ് കടിയേറ്റാല്‍ ആന്റിവെനത്തിനായി 108 ആംബുലന്‍സില്‍ വിളിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക