
മസ്‌കത്ത്: വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകാനൊരുങ്ങി. (In Oman, those earning more than 50,000 riyals per year must pay 5 percent income tax.) പ്രതിവര്‍ഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവരില്‍നിന്ന് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
![]() |
|
വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ കരട് ശിപാര്‍ശകള്‍ക്ക് സ്റ്റേറ്റ് കൗണ്‍സിലും മജ്‌ലിസ് ശൂറയും അംഗീകാരം നല്‍കി. ഈ നികുതിയില്‍ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നും ഇരു കൗണ്‍സിലുകളും സമ്മതിച്ചു.
നേരത്തെ പ്രതിവര്‍ഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികള്‍ക്ക് ആദായ നീകുതി ചുമത്താനായിരുന്നു ആലോചന. നിയമം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. അതേസമയം, എല്ലാവ്യവസ്ഥകളും പാലിക്കുന്നതുവരെ ആദാനനികുതി നിയമം നടപ്പാക്കുകയില്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ആദായ നികുതിക്ക് പകരം മൂല്യവര്‍ധിത നികുതി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തെയും ഗവണ്‍മെന്റ് തള്ളിയിട്ടുണ്ട്. വാറ്റ് വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി ജനസംഖ്യയില്‍ ഒരു ശതമാനത്തെ മാത്രം ബാധിക്കുകയൊള്ളുവെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
കോര്‍പ്പറേറ്റ്, സെലക്ടീവ്, മൂല്യവര്‍ധിത നികുതികള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് 2024 ല്‍ ഏകദേശം 1.4 ബില്യണ്‍ റിയാലാണ് സമാഹരിച്ചത്.