29
Jun 2026
Thu
29 Jun 2026 Thu
police submits charge sheet excluding murder attempt against Veena George

മുൻ ആരോഗ്യമന്ത്രി വീണാ ജോ‍ർജിനെതിരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ചുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം അടക്കമുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശദമായ പോലീസ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പോലീസിനു നിർദേശം നൽകി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവച്ച് വീണാ ജോർജിനെ മാരക ആയുധവുമായി കെഎസ് യു പ്രവ‍ർത്തകർ ആക്രമിച്ചെന്നായിരുന്നു എഫ്ഐആർ. കേസിൽ അതുൽ എംസി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർ അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ ജാമ്യത്തിലാണ്.

കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലും മന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ ആരും പോവുന്നില്ലെന്നു വ്യക്തമായിരുന്നു.

ALSO READ: കോഴിക്കോട്ട് നിപ ബാധിച്ച യുവാവിന്‍റെ നില അതീവ ഗുരുതരം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക