ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടുകളിലും പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടികളിലും (SIR) പ്രതിക്കൂട്ടിലായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അടിയന്തിര രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ(INDIA) മുന്നണി അണിനിരക്കുന്നു. ഇതിന്റെ ഭാഗമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നണിയിലെ എം.പിമാര്‍ക്കും വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാക്കള്‍ക്കും പൗരസമൂഹ പ്രതിനിധികള്‍ക്കുമായി ഇന്ന് വൈകീട്ട് 4 മണിക്ക് ഔദ്യോഗിക വസതിയില്‍ ചായസല്‍ക്കാരം സംഘടിപ്പിക്കും.
|
പ്രധാന വിവരങ്ങൾ (Key Highlights)
- രാഹുൽ ഗാന്ധിയുടെ ചായസൽക്കാരം: പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ മുന്നണി എം.പിമാർ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, പൗരസമൂഹ നേതാക്കൾ എന്നിവർക്കായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വൈകീട്ട് 4 മണിക്ക് വസതിയിൽ ചായസൽക്കാരം സംഘടിപ്പിക്കുന്നു.
- കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ: പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ മന്ത്രിമാരായ
രമേശ് ചെന്നിത്തല, റോജി എം. ജോൺ തുടങ്ങിയ പ്രമുഖ നേതാക്കൾ ഡൽഹിയിലെത്തും. - കോടതിയലക്ഷ്യ ഹർജി ഇന്ന് കോടതിയിൽ: സുപ്രീം കോടതി നിർദ്ദേശം മറികടന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും പോലീസ് കമ്മീഷണറും മറുപടി നൽകും.
- സി.ജെ.പിയുടെ അന്ത്യശാസനം: രാവിലെ 10 മണിക്ക് മുൻപായി സമരത്തിന് ഔദ്യോഗിക അനുമതി നൽകിയില്ലെങ്കിൽ രാജ്യതലസ്ഥാനത്ത് പുതിയ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമെന്ന് സി.ജെ.പി വ്യക്തമാക്കി.
ചായസല്‍ക്കാരത്തിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനവും തുടര്‍ന്ന് ഡല്‍ഹി തെരുവുകളിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ചും ഉണ്ടായേക്കുമെന്നാണ് വിവരം.
കേരളത്തില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്; സര്‍വ്വ സന്നാഹങ്ങളുമായി കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി റോജി എം. ജോണ്‍ എന്നിവര്‍ ഇന്ന് രാവിലെയോടെ ഡല്‍ഹിയിലെത്തും. കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി അധ്യക്ഷന്മാരും വരും മണിക്കൂറുകളില്‍ സമരവേദിയില്‍ അണിനിരക്കും.
മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, ഒ.ജെ. ജനീഷ് എന്നിവര്‍ നിലവില്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ട്.
സി.ജെ.പിയുടെ അന്ത്യശാസനം; അഭിജീത് ദീപ്‌കെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുന്നു
മറുവശത്ത്, പ്രക്ഷോഭത്തിന്റെ പ്രധാന ഘടകമായ കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) ഡല്‍ഹിയില്‍ അടിയന്തിര തുടര്‍സമരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്. രാവിലെ 10 മണിക്ക് മുന്‍പായി തങ്ങളുടെ സമരത്തിന് ഡല്‍ഹി പോലീസ് ഔദ്യോഗികമായി അനുമതി നല്‍കിയില്ലെങ്കില്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് സി.ജെ.പി നേതാക്കള്‍ താക്കീത് നല്‍കി. മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി മുംബൈയിലേക്ക് പോയിരുന്ന സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി സമരത്തിന് നേരിട്ട് നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ (SFI), എന്‍.എസ്.യു.ഐ (NSUI), ഐസ (AISA) എന്നിവയും ഇന്ന് തെരുവില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടി: കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍
അതിനിടെ, പ്രക്ഷോഭങ്ങള്‍ തടയാനായി സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് കാറ്റില്‍പ്പറത്തി ഡല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്ത പോലീസ് നടപടിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കോടതി നിര്‍ദ്ദേശം മറികടന്ന് ജനങ്ങളെ വഴിയില്‍ തടഞ്ഞതിനും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഡല്‍ഹി പോലീസ് കമ്മീഷണറും ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ട് വിശദീകരണവും മറുപടിയും നല്‍കേണ്ടിവരും. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് സുപ്രീം കോടതി പരിസരത്തും ജന്തര്‍ മന്തറിലും ഇന്നും കനത്ത പോലീസ് ബാരിക്കേഡിംഗും സുരക്ഷാ സന്നാഹങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Tags: INDIA Bloc Protest Delhi, Rahul Gandhi Tea Party MPs, CEC Gyanesh Kumar Resignation, Supreme Court Metro Hearing, Ramesh Chennithala Delhi, National News Malayalam, Delhi Politics Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





