22
Nov 2023
Thu
22 Nov 2023 Thu

യു.എന്നില്‍ ഫലസ്തീനൊപ്പമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ; ഇസ്‌റാഈലിനെതിരെവോട്ടും ചെയ്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) പൊതുസഭയില്‍ (United Nations General Assembly) ഫലസ്തീനൊപ്പമെന്ന് ആവര്‍ത്തിച്ച ഇന്ത്യ, ഇസ്‌റാഈലിനെതിരെവോട്ടും ചെയ്തു. പൂര്‍ണ സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്റെ ദീര്‍ഘകാല ആവശ്യത്തിനും സമാധാനം നിലനില്‍ക്കണമെന്ന പൊതുആവശ്യത്തിനും ഒപ്പം എന്നും ഉണ്ടാകുമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജിയാണ് വ്യക്തമാക്കിയത്. ഫലസ്തീനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ്. ഈ ബന്ധം ചരിത്രപരമായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് ഇന്ത്യ നല്‍കിവന്ന പിന്തുണ തുടരുമെന്നും അവര്‍ അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍, സാധാരണക്കാരുടെ കൊലപാതകം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. തീവ്രവാദത്തോട് മൃദസമീപനം കാണിക്കില്ലെന്നും ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും അവര്‍ വ്യക്തമാക്കി.
സിറിയയിലെ അധിനിവേശ ഗോലാന്‍ കുന്നില്‍നിന്ന് ഇസ്‌റാഈല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍ പ്രമേയത്തെ പിന്തുണച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്. 1967 മുതല്‍ ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ പ്രദേശമാണിത്. ഈജിപ്ത് കൊണ്ടുവന്ന പ്രമേയം എട്ടിനെതിരേ 91 വോട്ടുകള്‍ക്ക് പാസായി. 62 അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അറബ് രാജ്യങ്ങളും ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, പലാവു, മൈക്രോനേഷ്യ, ഇസ്രായേല്‍, കാനഡ, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിവ എതിര്‍ത്തു. ഉക്രൈന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജപ്പാന്‍, കെനിയ, പോളണ്ട്, ഓസ്ട്രിയ, സ്‌പെയിന്‍ തുടങ്ങി 62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
28 ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. ‘പ്രസക്തമായ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, അധിനിവേശ സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന 1967 ജൂണ്‍ 4ലെ ആവശ്യം യുഎന്‍ജിഎ ആവര്‍ത്തിക്കുന്നു,’ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

India takes a bold stand at the United Nations as the world observes the International Day of Solidarity with Palestinians.