29
May 2025
Fri
29 May 2025 Fri
abudhabi big ticket winner

അബൂദബി: 68 വയസ്സുകാരനയ ശിവാനന്ദന്‍ രാമഭദ്രന് രണ്ട് പതിറ്റാണ്ടായി കൊണ്ടുനടക്കുന്ന സ്വപ്‌നം സഫലമായി. (Indian expat from Kerala wins Big Ticket)  1986 മുതല്‍ അബൂദബിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം അബൂദബി ബിഗ് ടിക്കറ്റിന്റെ 274ആമത് നറുക്കെടുപ്പില്‍ 1,50,000 ദിര്‍ഹത്തിന്റെ(ഏകദേശം 35 ലക്ഷം രൂപ) സമ്മാനത്തിനുടമയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വര്‍ഷം മുമ്പ് അബൂദബി എയര്‍പോര്‍ട്ട് വഴി കുടുംബത്തോടൊപ്പം സഞ്ചരിക്കവേയാണ് രാമഭദ്രന്‍ അദ്യമായി ബിഗ് ടിക്കറ്റെടുത്തത്. അന്ന് മുതല്‍ തുടങ്ങിയതാണ് സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ യാത്ര.

”ഇതാദ്യമായാണ് ഒരു ലോട്ടറി ടിക്കറ്റില്‍ നറുക്ക് വീഴുന്നത്. സന്തോഷം പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്. രണ്ട് പതിറ്റാണ്ടത്തെ എന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പിന് ഫലമുണ്ടായി” – രാമഭദ്രന്‍ പറഞ്ഞു.

ALSO READ: പാകിസ്താന്‍ തലസ്ഥാനത്തടക്കം ഇന്ത്യയുടെ തിരിച്ചടി; ഷഹബാസ് ശരീഫിന്റെ വീടിനു സമീപം സഫോടനം; അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം തുടരുന്നു

ബിസിനസുകാരനായ രമഭദ്രന് ബിഗ് ടിക്കറ്റിന്റെ പ്രമോഷന്റെ ഭാഗമായി ലഭിച്ച ഫ്രീ ടിക്കറ്റിലാണ് ഒടുവില്‍ ഭാഗ്യം തുണച്ചത്.

”സാധാരണയായി ഞാന്‍ ഓണ്‍ലൈനില്‍ നറുക്കെടുപ്പ് ഫലം നോക്കാറില്ല. എന്നാല്‍, ഇത്തവണ എന്തോ ഉള്‍പ്രേരണയില്‍ പരിശോധന നടത്തിയപ്പോഴാണ് അല്‍ഭുതപ്പെടുത്തിക്കൊണ്ട് എന്റെ പേര് അതില്‍ കണ്ടത്”.

ഈ ആഴ്ച്ചയിലെ ഇ-ഡ്രോയില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മറ്റ് ആറ് പ്രവാസികള്‍ക്ക് കൂടി നറുക്കു വീണു.

തനിക്ക് ലഭിച്ച തുക ബുദ്ധിപരമായി നിക്ഷേപിക്കാനാണ് രാമഭദ്രന്റെ പദ്ധതി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരും. ”ഒരിക്കലും പരാജയം സമ്മതിച്ച് പിന്മാറരുത്. എത്ര കാലമെടുത്താലും നിങ്ങളുടെ സമയവും തെളിയും”- രാഭദ്രന്‍ പറഞ്ഞു.