30
May 2025
Fri
30 May 2025 Fri
house destroyed by Pakistani artillery shelling at the Salamabad village in Uri

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഇന്നലെ രാത്രി പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് തലസ്ഥാനത്തടക്കം തിരിച്ചടിച്ച് ഇന്ത്യ. (India’s retaliation including in the Pakistani capital; Explosion near Shahbaz Sharif’s house)  ഇസ്‌ലാമാബാദ് അടക്കം നാലിടത്ത് സ്‌ഫോടനങ്ങള്‍ നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താനിലെ പെഷവാറിലും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിനടുത്തും സ്‌ഫോടനം നടന്നു. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്. ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ വസതിയില്‍ നിന്ന് മാറ്റി.

പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സിയാല്‍ക്കോട്ടിലും ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ALSO READ: മൂന്ന് സംസ്ഥാനങ്ങളില്‍ പാകിസ്താന്റെ ആക്രമണം; പാക് യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; സ്ഥിതിഗതികള്‍ അതീവ ഗുരുതരം

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച മൂന്ന് പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇന്ത്യ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഒരു അമേരിക്കന്‍ നിര്‍മ്മിത എഫ്-16, രണ്ട് ചൈനീസ് നിര്‍മ്മിത ജെഎഫ്-17 എന്നിവയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

ജമ്മു ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ മേഖലയിലേക്ക് മിസൈലുകള്‍ തൊടുത്ത് പാകിസ്താന്‍ നടത്തിയ ആക്രമണനീക്കത്തിനാണ് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയത്. അതിര്‍ത്തി കടന്ന പാക് ഡ്രോണുകളും ഇന്ത്യ തകര്‍ത്തു.

അതിനിടെ രണ്ട് പാകിസ്താന്‍ പൈലറ്റുമാര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഫൈറ്റര്‍ ജെറ്റ് പൈലറ്റുമാരെയാണ് ഇന്ത്യന്‍ സൈന്യം പിടികൂടിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപത്ത് നിന്ന് ഒരാളെയും കശ്മീരിലെ ജമ്മു ജില്ലയിലെ അതിര്‍ത്തി പട്ടണമായ അഖ്നൂറില്‍ നിന്നാണ് മറ്റൊരാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിഷേധിച്ച് പാകിസ്താന്‍

ജമ്മു, ഉധംപൂര്‍, കശ്മീര്‍, പത്താന്‍കോട്ട്, പഞ്ചാബ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള പാകിസ്താന്റെ ശ്രമം തകര്‍ത്തതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍, ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചു. അത്തരമൊരു ആക്രമണം തങ്ങള്‍ നടത്തിയിട്ടില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി പറഞ്ഞു.

ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
അതിര്‍ത്തി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയും പാകിസ്താന്‍ ഷെല്ലാക്രമണം തുടരുകയാണ്. ഉറി, രജൗരി മേഖലകളിലാണ് കനത്ത ആക്രമണം നടക്കുന്നത്. ഉറിയിലുണ്ടായ കനത്ത ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.