02
Apr 2023
Sat
02 Apr 2023 Sat

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ക്രിസ്ത്യൻ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്. ആർച്ച് ബിഷപ്പ് അനിൽ ജെ.ടി കൗട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിക്കുന്നതിനെക്കുറിച്ച് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിനിധി സംഘത്തിന്റെ പരാതികളിൽ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകി. ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഉറപ്പ് നൽകുമെന്നും രാഷ്ട്രപതി സംഘത്തെ അറിയിച്ചു. ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങൾക്കെതിരേ കഴിഞ്ഞമാസം 79 ക്രിസ്ത്യൻ സംഘടനകൾ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഘം രാഷ്ട്രപതിയെ കണ്ടത്.