25
Oct 2025
Sat
25 Oct 2025 Sat
Indian team for Australian series

ആസ്‌ത്രേലിയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും അംഗങ്ങളായ ടീമിനെ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ ആണ് നയിക്കുക. മൂന്ന് ഏകദിനവും അഞ്ച് ടി 20 മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2027 ലോകകപ്പിന് മുന്നോടിയായാണ് ഏകദിനത്തില്‍ പുതിയ നായകനെ നിയോഗിച്ചതെന്നാണ് വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏകദിന ടീം. ശുഭ് മാന്‍ ഗില്‍(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറേല്‍(വിക്കറ്റ് കീപ്പര്‍), യശസ്വ ജയ് സ്വാള്‍.

ടി 20 ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ് മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബേ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍.

ALSO READ: പത്തനംതിട്ടയില്‍ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു