30
May 2025
Tue
30 May 2025 Tue
Indigo flight

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: യുഎഇയില്‍ നിന്ന് കേരളത്തിക്ക് പുതിയ വിമാന സര്‍വീസുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സര്‍വിസ് പ്രൊവാഡര്‍മാരായ ഇന്‍ഡിഗോ. ഫുജൈറയില്‍ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഉള്‍പ്പെടെയുള്ള ഇന്‍ഡിഗോ സര്‍വിസുകള്‍ വ്യാഴാഴ്ച (മെയ് 15) മുതല്‍ പുതിയ ആണ് ആരംഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പന്നങ്ങളില്‍ ആകര്‍ഷക നിരക്കിളവു ലഭിക്കുന്നതാണ്

കണ്ണൂരില്‍നിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25നു ഫുജൈറയില്‍ എത്തും. തിരിച്ചു പുലര്‍ച്ചെ 3.40നു പുറപ്പെടുന്ന വിമാനം രാവിലെ 9നു കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വിസ്.

ഫുജൈറയില്‍ നിന്ന് അര്‍ധരാത്രി 12.25നു പുറപ്പെട്ട് പുലര്‍ച്ചെ 4.50നു മുംബൈയില്‍ ഇറങ്ങും. ശേഷം മുംബൈയില്‍നിന്നു പുലര്‍ച്ചെ 1.10നു പുറപ്പെട്ട് ഫുജൈറയില്‍ പുലര്‍ച്ചെ 2.40നും എത്തും.

പുതിയ സര്‍വീസ് ഫുജൈറയിലേക്കും കണ്ണൂരിലേക്കും മുംബൈയിലേക്കും കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകും.

ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തില്‍ 41ാമത്തെയും സെക്ടറാണ് ഫുജൈറ. ഇന്ത്യയിലെ 90 സെക്ടറുകളിലേക്ക് ഉള്‍പ്പെടെ പ്രാദേശിക, രാജ്യാന്തര തലത്തില്‍ 132 സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

IndiGo, India’s largest domestic service provider, has launched new flights from the UAE to Kerala. IndiGo services from Fujairah to Kannur and Mumbai, including the new route, will commence from Thursday (May 15). IndiGo passengers will be able to enjoy attractive discounts on duty-free products on the occasion of the inauguration.