27
Jul 2024
Tue
27 Jul 2024 Tue
INS Brahmaputra severely damaged after caught fire sailor missing

നാവികസേനയുടെ യു​ദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ തീപിടിത്തം. നാവികനെ കാണാനില്ല. മുംബൈയിൽ കപ്പൽ നിർമാണശാലയിൽ അറ്റകുറ്റപ്പണിക്ക് അടുപ്പിച്ചിരുന്ന കപ്പലിനാണ് തീപിടിച്ചത്. തീപിടിച്ച കപ്പൽ മറിഞ്ഞുകിടക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന നാവികനെ കാണാനില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകീട്ടാണ് കപ്പലിൽ തീ പടർന്നത്. അ​ഗ്നിശമനസേനയുടെ സഹായത്തോടെ തീ അണച്ചുവെന്നും നാവികസേന പ്രസ്താവനയിൽ അറിയിച്ചു. 40 ഉദ്യോ​ഗസ്ഥരും 330 നാവികരും അടങ്ങുന്ന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് നാവികസേനയുടെ ഭാ​ഗമായത്. 125 മീറ്ററാണ് കപ്പലിന്റെ നീളം.