08
Jul 2024
Wed
08 Jul 2024 Wed
instagram influencer dies after falls in to gorge while shooting reels 1 റീൽ ചിത്രീകരിക്കുന്നതിനിടെ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ കൊക്കയിൽ വീണു മരിച്ചു

വെള്ളച്ചാട്ടത്തിനു സമീപം റീൽ ചിത്രീകരിക്കുന്നതിനിടെ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ കൊക്കയിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായി​ഗഡിലാണ് സംഭവം. മുംബൈ സ്വദേശിയായ 26കാരിയായ ആൻവി കംദാർ ആണ് മരിച്ചത്.

whatsapp റീൽ ചിത്രീകരിക്കുന്നതിനിടെ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ കൊക്കയിൽ വീണു മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 16ന് ഏഴ് കൂട്ടുകാർക്കൊപ്പമാണ് ആൻവി വെള്ളച്ചാട്ടം കാണാനെത്തിയത്. റീൽ വീഡിയോ ചിത്രീകരിക്കുന്നതിടെ ബുധനാഴ്ച രാവിലെ 10.30ഓടെ 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വിവരമറിയിച്ചതനുസരിച്ച് തീരസേനയും മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡും കോലാഡ് റെസ്ക്യൂ സംഘവും രക്ഷാപ്രവർത്തനം തുടങ്ങുകയും ആറു മണിക്കൂറുകൾക്കൊടുവിൽ യുവതിയെ സാഹസികമായി പുറത്തെടുക്കുകയും ചെയ്തു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങി.