03
Nov 2025
Mon
03 Nov 2025 Mon
students fight

കാസര്‍കോട്: കാസര്‍കോട് ബേകൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. പരസ്പരമുള്ള ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാര്‍ഥികളുമായാണ് ഏറ്റുമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടാക്കി അനുവാദമില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചത് ചോദ്യം ചെയ്തതാണ് തമ്മിലടിയില്‍ കലാശിച്ചത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയും റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മര്‍ദനത്തില്‍ കുട്ടികളുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഏഴ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക