17
Jun 2025
Sat
17 Jun 2025 Sat
F-35 FLIGHT ISRAEL

തെഹ്റാന്‍: ആക്രമണത്തിനെത്തിയ ഇസ്രായേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വീഴ്ത്തിയെന്ന് ഇറാന്‍. (Iran destroys two Israeli F-35 fighter jets) യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനങ്ങളാണ് എഫ്-35.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തകര്‍ക്കപ്പെട്ട ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി ഇറാനി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരു വനിതാ പൈലറ്റിനെ പിടികൂടി ജയിലില്‍ അടച്ചിട്ടുണ്ട്. ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ ഇറാന്‍ എംബസി എക്‌സ് ഹാന്‍ഡില്‍ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

ALSO READ: ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം; തെല്‍ അവീവില്‍ സ്‌ഫോടനം; പൈലറ്റിനെ പിടികൂടിയതായി ഇറാന്‍

അതേസമയം, വിമാനം വെടിവച്ചിട്ടെന്ന വാര്‍ത്ത ഇസ്രായേല്‍ നിഷേധിച്ചു. ഇറാനിയന്‍ മാധ്യമങ്ങളുടെ വ്യജാവാര്‍ത്തയാണിതെന്ന് ഐഡിഎഫ് വക്താവ് അവിച്ചേ അദ്രഈ പ്രതികരിച്ചു.

ഇസ്രായേലിന്റെ നിരവധി ഡ്രോണുകളും ഇറാന്‍ വെടിവച്ചിട്ടു. അതേസമയം, ഇസ്രായേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈലാക്രമണം തുടരുകയാണ്. തെല്‍ അവീവ് നഗരത്തിലടക്കം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനെ ആക്രമിച്ചതിലൂടെ ഇസ്രായേല്‍ വലിയ അബദ്ധമാണ് കാണിച്ചതെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. ഇതിനുള്ള തിരിച്ചടി ഇസ്രായേലി ജനതയുടെ ജീവിതം ദുസ്സഹമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.