ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി റഷ്യയിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെ കാണുന്ന അദ്ദേഹം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. മേഖലയിലെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഇറാനിയന്‍ വിദേശകാര്യമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം.
|
നേരത്തേ പാകിസ്താന്‍, ഒമാന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അതേസമയം യുദ്ധം നിര്‍ത്തുന്നതിനും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനും മൂന്നു നിബന്ധനകള്‍ ഇറാന്‍ യുഎസിന്റെ മുമ്പാകെ വച്ചിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതില്‍ ആണവോര്‍ജവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ മാത്രം യുഎസ് എതിര്‍പ്പ് അറിയിച്ചതായാണ് റിപോര്‍ട്ട്.
ALSO READ: ലബനാനില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്



