ടെഹ്‌റാന്‍: ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ‘സാമ്പത്തിക യുദ്ധത്തില്‍’ പങ്കാളികളാകുന്ന അയല്‍രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹ്‌സെന്‍ റിസായിയാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
|
ഇറാനെതിരെ നയതന്ത്രപരമായും സാമ്പത്തികമായും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ കടുത്ത പ്രതികരണം. ഇറാനെതിരെയുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധങ്ങളാകും വരും ദിവസങ്ങളില്‍ നടപ്പിലാക്കുകയെന്നും ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് അയല്‍രാജ്യങ്ങള്‍ യുഎസുമായി സഹകരിക്കരുതെന്ന് ഇറാന്‍ വ്യക്തമാക്കിയത്.
ALSO READ: മരുന്ന് കഴിക്കാൻ നിർബന്ധിച്ചു; ഗാസിയാബാദിൽ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ
മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയെന്നതാണ് ഇറാന്റെ ആദ്യ ഘട്ടമെന്നും, തുടര്‍ന്നും യുഎസ് പക്ഷത്ത് നിലയുറപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് തീരുമാനം തിരുത്താന്‍ സമയം നല്‍കുമെന്നും റിസായി പറഞ്ഞു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ കടുത്ത സൈനിക-സാമ്പത്തിക തിരിച്ചടികളിലേക്ക് ഇറാന്‍ കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തും വ്യാപാരവും ഇറാന്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഗള്‍ഫ് രാജ്യങ്ങളെയും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കന്‍ ഉപരോധങ്ങളുമായി സഹകരിച്ച് ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ എണ്ണക്കടത്ത് നടത്തുന്ന അയല്‍രാജ്യങ്ങളുടെ ട്രാന്‍സിറ്റ് പാതകള്‍ ആക്രമിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി.
Tags: Iran US conflict, Donald Trump Iran sanctions, Strait of Hormuz, Mohsen Rezaei, Iran Middle East tension, World news Malayalam, International news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





