15
May 2024
Sat
15 May 2024 Sat
Iraqi fighters from the anti-terror Kata'ib Hezbollah group

തെഹ്‌റാന്‍: ഗസയിലെ അധിനിവേശത്തിനെതിരേ ചെറുത്ത് നില്‍പ്പുമായി ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്. (Iraqi resistance strikes new Israeli positions) വെള്ളിയാഴ്ച്ച ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്ത് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്ത് നില്‍പ്പ് സംഘടനകളുടെ കൂട്ടായ്മയായ ഇസ്ലാമിക് റെസിസ്റ്റന്‍സ് അറിയിച്ചു. ഫലസ്തീനിലെ സിവിലിയന്‍ കൂട്ടക്കൊലക്ക് എതിരായ പ്രതികരണമാണ് ആക്രമണമെന്ന് സംഘടന അറിയിച്ചു. ഇസ്രായേലിനെതിരേ ആക്രമണം തുടരുമെന്നും ഇസ്ലാമിക് റെസിസ്റ്റന്‍സ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബറില്‍ ഗസയിലെ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം നിരവധി തവണ ഇറാഖില്‍ നിന്ന് ഇസ്രായേലിനെതിരേ ആക്രമണം നടന്നിരുന്നു. ഇറാഖിലും സിറിയയിലുമുള്ള അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും ആക്രണമുണ്ടായി.

ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ അല്‍ അഖ്‌സ കൊടുങ്കാറ്റിന് പ്രതികരണമായി ഇസ്രായേല്‍ ആരംഭിച്ച അധിനിവേശവും കൂട്ടക്കൊലയും ഇപ്പോഴു തുടരുകയാണ്. ഇതിനകം 35,800 ഫലസ്തീന്‍കാരെയാണ് ഇസ്രായേല്‍ സൈന്യം കൂട്ടക്കൊല ചെയ്തത്. ഇതില്‍ ഭൂരിഭാവും സ്ത്രീകളും കൂട്ടികളുമാണ്. 80,000ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 17 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തു.