ഇസ്രായേല്‍ ആക്രമണങ്ങളില്‍ തരിപ്പണമായ ഗസയ്ക്ക് 57.6 കോടി രൂപയുടെ അധിക സഹായം വാഗ്ദാനം ചെയ്ത് അയര്‍ലന്‍ഡ്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തടവുകാരെയും ബന്ധിക്കളെയും മോചിപ്പിക്കുന്നതിനിടെയാണ് ഗസാ ദുരിതാശ്വാസത്തിന് അയര്‍ലന്‍ഡ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
|
ഗസാ നിവാസികള്‍ക്ക് സഹായമെത്തിക്കുന്നത് ഇസ്രായേല്‍ തടഞ്ഞതിലൂടെ വിവരിക്കാനാവാത്ത ദുരിതമാണവര്‍ നേരിട്ടതെന്ന് അയര്‍ലന്‍ഡ് പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് പറഞ്ഞു. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് കഴിയുന്നതെല്ലാം ഇസ്രായേല്‍ ചെയ്യണമെന്നും ഈ യുദ്ധം തകര്‍ത്ത ജീവിതങ്ങളെ രക്ഷിക്കാനും പുനര്‍നിര്‍മിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം പൂര്‍ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്


