07
Aug 2026
Fri
07 Aug 2026 Fri

ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിച്ച പൂർവ വിദ്യാർഥി വിദ്യാർഥിനികളുടെ സംഗമം ‘ഹൊസ്റ്റാൾജിയ@സിഎംആർ’ 2026 ആഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 10 മണി മുതൽ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ക്യാമ്പസിൽ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1960 മുതൽ 2025 വരെ ഇസ്‌ലാഹിയ ഹോസ്റ്റലിൽ താമസിച്ച് യുപി. സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പഠിച്ച മുഴുവൻ പൂർവ വിദ്യാർഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

സംഗമം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ : എൻ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം മുഖ്യാതിഥിയായിരിക്കും. ഇസ്ലാഹിയ അസോസിയേഷൻ അഡ്വൈസറി കൌൺസിൽ ചെയർമാനും മാധ്യമം മിഡിയവൺ ഗ്രൂപ് എഡിറ്ററുമായ ഒ അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻഡ് ഫൈസൽ പൈങ്ങോട്ടായി, ജമാഅത്തെ ഇസ്‌ലാമി കൂടിയാലോചനാ സമിതി അംഗം പി വി റഹ്‌മാബി ടിച്ചർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും

ആറര പതിറ്റാണ്ടിലേറെ നീണ്ട ഇസ്‌ലാഹിയ ഹോസ്റ്റലിന്റെ വിദ്യാഭ്യാസ പാരമ്പര്യം ആഘോഷിക്കുന്ന ഈ സംഗമം വിവിധ തലമുറകളിലെ പൂർവ്വവിദ്യാർത്ഥികൾക്ക് വീണ്ടും ഒരുമിക്കാനും അധ്യാപകരുമായും സഹപാഠികളുമായും പഴയ ഓർമ്മകൾ പങ്കുവെക്കാനുമുള്ള അപൂർവ അവസരമാകും. 1960 മുതൽ 2025 വരെയുള്ള കാലയളവിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

സഹപാഠികളെയും അധ്യാപകരെയും വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന ഈ സംഗമം എല്ലാവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക