16
Aug 2024
Fri
16 Aug 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാരാമ്പറ്റ. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജിലെ ആദ്യ കാല ബാച്ചിലെ ബിരുദധാരിയായ അരികെട്ടി അബൂബക്കർ ഫൈസി (72 വയസ്സ്) നിര്യാതനായി. പരേതരായ അരികെട്ടി അബ്ദുള്ള മുസ്ലിയാരുടെയും ചേലക്കാട് അണിയാപുറം ആയിഷയുടെയും മകനാണ്.
കേരളത്തിലെ വിവിധ മഹല്ലുകളിൽ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിക്കുകയും നിരവധി ശിഷ്യന്മാരുടെ ഉസ്താദും കൂടെയാണ് അദ്ദേഹം.
സമസ്ത വയനാട് ജില്ല മുശാവറ അംഗവും ജില്ല സുന്നി മഹല്ല് ഫെഡറേഷൻ മെമ്പറും കൂടെയായിരുന്നു.
പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബ് ഹൈത്തമി സഅദ് ആണ് മകൻ. മരുമക്കൾ: മുഫ് ലിഹ മാനന്തവാടി, ഷാഹിന നന്തോത്ത്. രാവിലെ 9. 30 ന് ബപ്പനം ജുമാമസ്ജിദിൽ വച്ച് മയ്യത്ത് നിസ്കാരം നടക്കും.
വരാമ്പറ്റ ജുമാമസ്ജിദ് പരിസരം മറവു ചെയ്യും.