06
Oct 2024
Thu
06 Oct 2024 Thu
Israel army testing DNA of fighters body to confirm whether it was Yaya Sinwar

ഹമാസ് മേധാവി യഹ്യ സിന്‍വാര്‍ ആണോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുന്നതിന് ഇസ്രായേല്‍ ഡിഎന്‍എ പരിശോധന നടത്തുകയാണെന്ന് റിപോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട പോരാളിയുടെ മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിളാണ് പരിശോധിക്കുന്നതെന്ന് പേരുവെളിപ്പെടുത്താത്ത ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഹമാസോ ഇസ്രായേലോ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.

പൂര്‍ണമായും ഉറപ്പിക്കാതെ യഹ്യ സിന്‍വാറിന്റെ മരണം ഇസ്രായേല്‍ സേന പ്രഖ്യാപിക്കില്ലെന്ന് ഇസ്രായേലി രാഷ്ട്രീയ നിരൂപകനായ ഒറി ഗോള്‍ഡ് ബെര്‍ഗ് പറഞ്ഞു. യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടെങ്കില്‍ ഒരുപക്ഷേ ഗസയില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ഇസ്രായേല്‍ സേന തയ്യാറായേക്കുമെന്നും ഒറിഗോള്‍ഡ് ബെര്‍ഗ് പറയുന്നു.

1962ല്‍ ഖാന്‍ യൂനിസ് അഭയാര്‍ഥി ക്യാംപില്‍ ജനിച്ച യഹ്യ സിന്‍വാര്‍ രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിന് ഗൂഢോലചന നടത്തിയെന്ന കുറ്റത്തിന് 22 വര്‍ഷം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. 2011ലാണ് തടവുപുള്ളികളുടെ കൈമാറ്റത്തിലൂടെ യഹ്യ സിന്‍വാര്‍ മോചിതനായത്.ഈ വര്‍ഷം ജൂലൈയില്‍ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യഹ്യ സിന്‍വാര്‍ ഹമാസ് മേധാവിയാകുന്നത്. ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ യഹ്യ സിന്‍വാര്‍ ആയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക