03
Jan 2025
Sun
03 Jan 2025 Sun
Israel-Hamas ceasefire in Gaza takes effect

ആയിരക്കണക്കിന് ജീവനുകള്‍ എടുത്ത 15 മാസം നീണ്ട ആക്രമണങ്ങള്‍ക്കൊടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇന്ന് മൂന്ന് ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ഹമാസ് ഇസ്രായേലിന് കൈമാറിയതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. കരാറിന്റെ ഭാഗമായി 95 പലസ്തീനികളെയാണ് ഇസ്രായേല്‍ ആദ്യദിവസം മോചിപ്പിക്കുക.(Israel-Hamas ceasefire in Gaza takes effect)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 , 28 , 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന് വിട്ടയ്ക്കുക. പട്ടിക കൈമാറാത്തതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതിനിടെ വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ രാജിവച്ചു.

ALSO READ: വെടിനിർത്തലിൽ ആഹ്ലാദം പ്രകടിപ്പിച്ചവർക്ക് നേരെയും ആക്രമണം; ഗസ്സയിൽ പരക്കെ കൂട്ടക്കൊല തുടരുന്നു, നൂറോളം മരണം | Israel war on Gaza

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക