15
Oct 2024
Tue
15 Oct 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെയ്റൂത്ത്: ഹിസ്ബുല്ല നേതാവിൻ്റെ കൊലപാതകത്തിന് ഇടയാക്കിയ തുടർച്ചയായ വ്യോമാക്രമണങ്ങൾക്കിടെ ലബനാനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് അവകാശപ്പെട്ടു ആണ് ലബനാനിലും ഇസ്രായേൽ കറയാക്രമണം നടത്തുന്നത്. ഇതിനകം ഗാസയിലും ഇസ്രായേൽ ആക്രമണം നടത്തി വരികയാണ്.
സയണിസ്റ്റ് സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. 2006ൽ ഉണ്ടായ യുദ്ധത്തിന് ശേഷം ലബനാനിൽ ആദ്യമായാണ് ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്. തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ കൃത്യമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഇസ്രായേൽ സേന എക്സില്‍ കുറിച്ചു.

ലെബനനിൽ കരയുദ്ധത്തിനു ശ്രമിച്ചാൽ തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ കരയുദ്ധം തുടങ്ങിയത്. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ കരുതൽ സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതൽ സൈനികരെയും കവചിതവാഹനങ്ങളും ലെബനൻ അതിർത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.

Israel launches ground attack in Lebanon

ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിന്‍റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ കനത്ത വ്യോമാക്രണം നടത്തി. താമസക്കാരോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. ഇന്നലെ ലബനാനിലുണ്ടായ ആക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രിയോടെ ഉണ്ടായ പുതിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 15 പേര് കൊല്ലപ്പെട്ടു.

ഗസയ്ക്ക് പുറമേ ലബ്‌നാന്‍, യമന്‍, സിറിയ എന്നിവിടങ്ങളിലേക്കു കൂടി യുദ്ധം വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയുടെ മുള്‍മുനയിലായി.

തെക്കന്‍ ലബ്‌നാനിലുള്ള ഹിസ്ബുല്ല സൈനിക കേന്ദ്രങ്ങള്‍, ശക്തി കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് തങ്ങളുടെ നീക്കമെന്നാണ് ഇസ്രായേലി സൈന്യം പറയുന്നത്. ഇന്നലെ രാത്രിയാണ് ഇസ്രായേലി മന്ത്രിസഭ കരയുദ്ധത്തിന് അംഗീകാരം നല്‍കിയത്.

എന്നാല്‍, പല ഇസ്രായേലി മന്ത്രിമാരും കരയുദ്ധത്തിന്റെ കാര്യത്തില്‍ ആശങ്ക അറിയിച്ചതായാണ് റിപോര്‍ട്ട്. കരയുദ്ധം നടത്തുന്നുവെങ്കില്‍ തന്നെ അതിര്‍ത്തിയോട് ചേര്‍ന്ന് വളരെ പരിമിതമായ തോതിലായിരിക്കണമെന്ന് മന്ത്രിമാര്‍ നിര്‍ദേശിച്ചു. ഗസയില്‍ നിന്ന് വ്യത്യസ്ഥമാണ് ലബ്‌നാനിലെ സാഹചര്യം. 2006ലെ കരയുദ്ധത്തില്‍ തോറ്റോടി വന്ന ഓര്‍മകള്‍ ഇസ്രായേലിന് മുന്നിലുണ്ട്.

ഒപ്പം ഗസ്സയിലും സിറിയയിലും സയണിസ്റ്റ് സൈന്യം ആക്രമണം നടത്തി. സിറിയൻ തലസ്ഥാനമായ
ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദമസ്കസിലെ മെസെഹിന്‍റെ സമീപപ്രദേശത്തുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രാദേശിക പത്രപ്രവർത്തകൻ സഫാ അഹ്മദും ഉൾപ്പെടുന്നുവെന്ന് അൽ മയാദീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Israel launches ground attack in Lebanon