ഗസ്സയില്‍നിന്ന് ഇസ്രായേലിന്റെ അപ്രതീക്ഷത പിന്‍മാറ്റം, ആയിരക്കണക്കിന് സൈനികരെ പിന്‍വലിച്ചു; ആക്രമണം കനപ്പിക്കാനെന്ന് വിശദീകരണം
|
ഗസ്സ: ഫലസ്തീനില്‍ മൂന്നു മാസത്തിനടുത്തെത്തിയ ആക്രമണത്തിനിടെ അപ്രതീക്ഷിതമായി സൈന്യത്തെ പിന്‍വലിച്ച് ഇസ്രായേല്‍. ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. ഇസ്രായേലിന് വന്‍ നാശനഷ്ടമുണ്ടായ വടക്കന്‍ ഗസ്സയുള്‍പ്പെടെ മേഖലകളില്‍നിന്നാണ് പിന്മാറ്റം.
വിശ്രമത്തിനും പരിശീലനത്തിനുമായിട്ടാണ് സൈനികരെ തിരിച്ചുവിളിക്കുന്നതെന്നാണ് സൈന്യം പറയുന്നത്. ഇവരെതിരിച്ചുവിളിച്ച ശേഷം വ്യോമാക്രമണം കടുപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിസര്‍വ് സേനയെ നാട്ടിലേക്ക് അയയ്ക്കുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നാണ് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചത്. ഈ വര്‍ഷം നടക്കാനുള്ള സൈനിക നടപടികള്‍ക്കുള്ള ശക്തി സംഭരിക്കാനും ഇത് ഇവരെ സഹായിക്കും. യുദ്ധം തുടരുന്നതിനാല്‍ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും ഹഗാരി അറിയിച്ചു. പിന്‍വലിക്കുന്ന അഞ്ച് സേനാ വിഭാഗങ്ങളെ ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിനായി വിന്യസിക്കുമെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു.
യുദ്ധം ആരംഭിച്ചയുടന്‍ മൂന്നുലക്ഷം റിസര്‍വിസ്റ്റുകളെ ഇസ്രായേല്‍ സൈനിക സേവനത്തിനായി വിളിച്ചിരുന്നു. സൈനിക നീക്കം തുടങ്ങിയശേഷം ആദ്യമായാണ് ഗസ്സയില്‍നിന്ന് സൈനികരെ ഇസ്രായേല്‍ വന്‍തോതില്‍ പിന്‍വലിക്കുന്നത്.
ഒക്ടോബര്‍ 7 ന് അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണത്തിന് പ്രതികാരമായി യുദ്ധം ആരംഭിച്ചതുമുതല്‍, മൂന്ന് പ്രധാന ഘട്ടങ്ങളായാണ് ഇസ്രായില്‍ സൈനിക ഓപറേഷന്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യത്തേത് കരസേനയുടെ പ്രവേശന വഴികള്‍ വൃത്തിയാക്കുന്നതിനും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തീവ്രമായ ഷെല്ലാക്രമണമായിരുന്നു. ഒക്ടോബര്‍ 27ന് ആരംഭിച്ച അധിനിവേശമായിരുന്നു രണ്ടാമത്തേത്. ഫലസ്തീന്‍ തോക്കുധാരികള്‍ ഒളിഞ്ഞിരിക്കുന്ന തുരങ്കങ്ങളില്‍ നിന്നും ബങ്കറുകളില്‍ നിന്നും പതിയിരുന്ന് ആക്രമണം തുടരുന്നുണ്ടെങ്കിലും ടാങ്കുകളും സൈനികരും ഇപ്പോള്‍ ഗാസ മുനമ്പിന്റെ ഭൂരിഭാഗവും കീഴടക്കിയതിനാല്‍, സൈന്യം മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
The Israeli military has announced that it will withdraw thousands of its soldiers from the besieged Gaza Strip in the first significant pullback of troops since the war there began in October.





