കിടപ്പുമുറിയിൽ കഞ്ചാവ് ചെടികൾ വളർത്തിയതിന് തിരുവനന്തപുരം ശ്രീകാര്യത്ത് ഐടി കമ്പനി മാനേജർ പോലീസ് പിടിയിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് പിടിയിലായത്. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ മാനേജരായി ജോലി നോക്കുകയാണ് ഇയാൾ.
|
ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ മുപ്പത് സെന്റീമീറ്റർ വരെ ഉയരമുള്ള 70ഓളം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്.
കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൂർണമായും സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് തോട്ടമൊരുക്കിയത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ കഞ്ചാവിൻ്റെ ഇല ചേർത്ത് ചമ്മന്തി അരച്ചും ഇയാൾ ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു.
ALSO READ: ഷാർജയിൽ മലയാളിയെ കുത്തിക്കൊന്നു


